കോഴിക്കോട്: മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുസ്ലീംലീഗ് ദേശീയ പ്രസിഡന്റുമായിരുന്ന ഇ. അഹമ്മദ് അനുസ്മരണ സംഗമം നടന്നു. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സംഗമം ടൗൺ ഹാളിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അന്ത്യനിമിഷത്തിൽ പോലും അഹമ്മദിനോട് അനാദരവാണ് മോദി സർക്കാർ കാണിച്ചതെന്ന് തങ്ങൾ പറഞ്ഞു. നെതർലാൻഡ് ഇന്ത്യൻ അംബാസഡർ ഡോ. വേണു രാജാമണി അനുസ്മരണ പ്രഭാഷണം നടത്തി. ജനങ്ങളുമായി അടുത്ത് നിന്നിരുന്ന മനുഷ്യസ്നേഹിയും രാജ്യ സ്നേഹിയുമായിരുന്നു ഇ. അഹമ്മദെന്ന് അദ്ദേഹം അനുസ്മരിച്ചു. മുസ്ളിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.വി അബ്ദുൾ വഹാബ് എം.പി, മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് , കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ടി.സിദ്ധിഖ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, സി.പി സൈയ്തലവി, ടി.പി ചെറൂപ്പ, സി.പി ചെറിയ മുഹമ്മദ്, സുഹറ മമ്പാട് തുടങ്ങിയവർ സംബന്ധിച്ചു. എം. എ റസാഖ് മാസ്റ്റർ നന്ദി പറഞ്ഞു.