കൊടുവള്ളി: അന്യായമായി ഗ്ലാസ് വില വ‌ർദ്ധനയിൽ കേരള ഗ്ലാസ് ഡീലേഴ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ നികുതി മൂലം ഇറക്കുമതി നിലയ്ക്കുകയും ഇന്ത്യൻ കമ്പനികൾ വലിയ തോതിൽ വില വ‌‌‌ർദ്ധിപ്പിക്കുകയുമാണ്. പുതിയ നികുതി നിർദേശം പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സലീം കൊടുവള്ളി അദ്ധ്യക്ഷത വഹിച്ചു. മനാഫ്, സാദിക്ക്, സുന്ദരൻ കോഴിക്കോട്, ഹക്കിം കൊടുവള്ളി തുടങ്ങിയവർ പ്രസംഗിച്ചു.