സുൽത്താൻ ബത്തേരി: കഞ്ചാവുമായി സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളെ എക്‌സൈസ് പിടികൂടി. ബത്തേരി സ്വദേശികളായ ജൈസൽ (35), സലാം(28) എന്നിവരെയാണ് വാഹന പരിശോധനയ്ക്കിടെ ബത്തേരിയിൽ വെച്ച് എക്‌സൈസ് പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് കിലോ ഇരുനൂറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

വയനാട് എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ എക്‌സൈസ് ഇന്റലിജൻസും ജില്ലാ എക്‌സൈസ് ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.

കുടിവെള്ള പദ്ധതി വർഷിക പൊതുയോഗം
സുൽത്താൻ ബത്തേരി: മന്ദംകൊല്ലി കുടിവെള്ള പദ്ധതിയുടെ 12-ാമത് വാർഷിക പൊതുയോഗം വാർഡ് കൗൺസിലർ സി.കെ.സഹദേവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി എം.ബി.പ്രസാദിനെയും സെക്രട്ടറിയായി തോമസ് ബാബുവിനെയും തിരഞ്ഞെടുത്തു.