img20210201
ഗ്ലോബൽ പ്രവാസി വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ നിന്ന്

മുക്കം: ഗ്ലോബൽ പ്രവാസി വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊടിയത്തൂർ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട സൊസൈറ്റി ഡയറക്ടർ രിഹല മജീദിന് സ്വീകരണം നൽകി. കൂളിമാട് അജവ ഓഡിറ്റോറിയത്തിൽ മുക്കം പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി.ഫസൽ ബാബു ഉദ്ഘാടനം ചെയ്തു. മികച്ച സഹകാരികളായി തിരഞ്ഞെടുത്ത സി.കെ.റസാഖ്, കെ.പി.യൂസഫ്, നസീർ കണിയാത്ത് എന്നിവരെ ആദരിച്ചു. എം.ബി.ബി.എസ് പാസായ സി.അഭിനവ്, എസ്.എസ്.എൽ.സി യിൽ ഉന്നത വിജയം നേടിയ ശിവാനി എന്നിവരെ അനുമോദിച്ചു. സൊസൈറ്റി പ്രസിഡന്റ് കെ.കെ അബ്ദുസലാം, അബ്ബാസ് കളത്തിൽ,പി.എ അബ്ദുനാസർ, അബ്ദുൽ ഖാദർ മാട്ടത്തൊടി, ഗുലാം ഹുസൈൻ കൊളക്കാടൻ, സൊസൈറ്റി സെക്രട്ടറി ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.