krishi
ഹരിത ഫാർമേഴ്സ് ക്ലബ്ബ് കൊടിയത്തൂർ ആന്യം പാടത്ത് കൃഷി ചെയ്ത നെല്ല് വിളവെടുപ്പ് നടത്തിയപ്പോൾ

കൊടിയത്തൂർ: കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന ഹരിത ഫാർമേഴ്സ് ക്ലബ്ബ് കൊടിയത്തൂർ ആന്യം പാടത്ത് കൃഷി ചെയ്ത നെല്ല് വിളവെടുപ്പ് നടത്തി. തുടർച്ചയായി ഏഴാം വർഷമാണ് ക്ലബ്ബ് നെൽകൃഷി ഇറക്കുന്നത്. ഇതിനുപുറമെ കോട്ടമ്മൽ കുയ്യിൽപാടത്തും നെൽകൃഷി ഇറക്കിയിട്ടുണ്ട്. കൊയ്ത്തുത്സവം കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ്ബാബു ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് ഡയറക്ടർ നാസർ കൊളായി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള, ചാലക്കൽ റസാക്ക് തുടങ്ങിയവർ പങ്കെടുത്തു. ബ്രാഞ്ച് മാനേജർ പി.സുനിൽ സ്വാഗതവും, ക്ലബ്ബ് ചീഫ് വളണ്ടിയർ കരീം കൊടിയത്തൂർ നന്ദിയും പറഞ്ഞു.