കോഴിക്കോട്: പ്രമുഖ സോഫ്റ്റ് വെയർ സ്ഥാപനമായ അയോകോഡ് ഇൻഫോടെക് സൈബർ പാർക്കിൽ പ്രവർത്തനം തുടങ്ങി. അമേരിക്കൻ സാമ്പത്തിക നിക്ഷേപക സ്ഥാപനങ്ങൾക്കായുള്ള സോഫ്റ്റ് വെയർ സേവനങ്ങളാണ് കമ്പനി നൽകുന്നത്. സൈബർ പാർക്ക് ജനറൽ മാനേജർ സി.നിരീഷ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്നോളജി പ്രസിഡന്റ് ഹാരിസ് പി.ടി, സെക്രട്ടറി അബ്ദുൾ ഗഫൂർ എന്നിവർ പങ്കെടുത്തു.