കോഴിക്കോട്: വൈദ്യുതി വിതരണം സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ ഇന്ന് നടക്കുന്ന ഒരു വിഭാഗം വൈദ്യുതി ജീവനക്കാരുടെ പണിമുടക്കിൽ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ പങ്കെടുക്കില്ല. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക,വൈദ്യുത നിയമഭേദഗതി പിൻവലിക്കുക, ഇടത് സർക്കാർ തടഞ്ഞുവെച്ച പ്രമോഷനുകൾ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ വൈദ്യുതി ജീവനക്കാർ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കാൻ കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിക്കും. യോഗത്തിൽ ജില്ലാപ്രസിഡന്റ് കെ.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുനിൽ കുമാർ വടകര, ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി. ഐ അജയൻ, ജില്ലാ സെക്രട്ടറി പി.ശ്രീവത്സൻ, രമേശൻ കിഴക്കയിൽ, കെ.കെ രഞ്ജിത്ത്, എ. രമേശൻ ,ഷിജിത്ത് ചേളന്നൂർ, കെ.സദാശിവൻ, സുനിൽകുമാർ കക്കുഴി, കെ.കെ.രതീഷ്‌കുമാർ, കെ. ദിനചന്ദ്രൻ, പി.ദാമോദരൻ, പി.സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു.