കോഴിക്കോട്: പ്രീ പ്രൈമറി മേഖലയോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കെ.പി.എസ്.ടി പ്രീ പ്രൈമറി അദ്ധ്യാപക സമര പ്രഖ്യാപന കൺവെൻഷൻ ആവശ്യപ്പെട്ടു.എല്ലാ പ്രീ പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും ഓണറേറിയം നൽകണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 12ന് പ്രീ പ്രൈമറി അദ്ധ്യാപകരും ജീവനക്കാരും സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തും.
കോഴിക്കോട് റവന്യൂ ജില്ലാ കമ്മിറ്റി കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ഷമീന ഷഫീക്ക് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സജീവൻ കുഞ്ഞോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി പി. ഉഷാദേവി ,പി.കെ അരവിന്ദൻ, എൻ. ശ്യാംകുമാർ , ജില്ലാ സെക്രട്ടറി ടി. അശോക് കുമാർ,ടി. ആബിദ്, പി.പ്രേംകുമാർ,സി.സുധീർ കുമാർ,കെ.ബിജുല, കെ. സുഫൈറ, മോനിഷ തുടങ്ങിയവർ പ്രസംഗിച്ചു.