കോഴിക്കോട് : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധിച്ച് എൽ.ഐ.സി ജീവനക്കാർ പ്രകടനം നടത്തി. എൽ.ഐ.സിയുടെ ഓഹരി വിൽപ്പന, ഇൻഷുറൻസ് മേഖലയിലെ എഫ്.ഡി.ഐ പരിധി വർദ്ധന, പൊതുമേഖലാ ജനറൽ ഇൻഷുറൻസ് സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന, പൊതുമേഖലാ ബാങ്കുകളുടെ വിൽപ്പന തുടങ്ങി ദേശ വിരുദ്ധ ബഡ്ജറ്റ് നിർദ്ദേശത്തിൽ പ്രതിഷേധിച്ചാണ് എൽ.ഐ.സി കോഴിക്കോട് ഡിവിഷന് കീഴിലെ 26 യൂണിറ്റുകളിൽ പ്രകടനം നടത്തിയത്. കോഴിക്കോട് മാനാഞ്ചിറ എൽ.ഐ.സി ഡിവിഷണൽ ഓഫീസിൽ നടന്ന യോഗത്തിൽ ഐ.കെ ബിജു, അങ്കത്തിൽ അജയകുമാർ, കെ.കെ.സി പിള്ള എന്നിവർ പ്രസംഗിച്ചു. എം.ജെ ശ്രീരാം, എം.ടി സുഗതൻ എന്നിവർ നേതൃത്വം നൽകി.