
കോഴിക്കോട്: കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നലെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. കാരന്തൂർ മർകസിലായിരുന്നു കൂടിക്കാഴ്ച. ദേശീയ - സംസ്ഥാന രാഷ്ട്രീയവും നിയമസഭാ തിരഞ്ഞെടുപ്പും സംഭാഷണത്തിൽ വിഷയമായി. എ.ഐ.സി.സി സെക്രട്ടറി പി.വി.മോഹനൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്, ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.