kovid

# രോഗമുക്തി 750

കോഴിക്കോട്: പ്രതിരോധ നിയന്ത്രണങ്ങൾ അയഞ്ഞതോടെ ജില്ലയിൽ കൊവിഡ് രോഗം വീണ്ടും വ്യാപിക്കുന്നു. ഇന്നലെ 501പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 489 പേർക്കാണ് രോഗം ബാധിച്ചത്. 4651 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 750 പേർ രോഗമുക്തിനേടി. രോഗം സ്ഥിരീകരിച്ച് 7666 കോഴിക്കോട് സ്വദേശികൾ ചികിത്സയിൽ കഴിയുന്നു. മറ്റ് ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ 71. മറ്റ് ജില്ലക്കാരായ 211 പേർ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ - 157 (കൊമ്മേരി, പുതിയനിരത്ത്, കണ്ണഞ്ചേരി, കോവൂർ, മലാപ്പറമ്പ്, കുതിരവട്ടം, വെസ്റ്റ്ഹിൽ, ഗോവിന്ദപുരം, എരഞ്ഞിപ്പാലം, മേരിക്കുന്ന്, ചെറൂട്ടി റോഡ്, ചാലപ്പുറം, സിവിൽ സ്റ്റേഷൻ, മാത്തോട്ടം, മീഞ്ചന്ത, പാവങ്ങാട്, മുണ്ടിക്കൽതാഴം, ഗാന്ധിറോഡ്, കൊളത്തറ, ബേപ്പൂർ, വേങ്ങേരി, കോട്ടൂളി, കൊട്ടാരം റോഡ്, കണ്ണാടിക്കൽ, തൊണ്ടയാട്, അരക്കിണർ, എരഞ്ഞിക്കൽ, അരീക്കാട്, കരുവിശ്ശേരി, മെഡിക്കൽ കോളേജ്, കല്ലായി, തൊണ്ടയാട്, നെല്ലിക്കോട്, കുണ്ടുപറമ്പ്, ഇടിയങ്ങര, തിരുവണ്ണൂർ), ഒളവണ്ണ - 15, ചെങ്ങോട്ടുകാവ് - 11, തിരുവളളൂർ - 11, പയ്യോളി - 14, വടകര - 25, വില്യാപ്പള്ളി - 36.