treatment-center
ബിഷപ്പ് പത്രോണി ശാന്തി സംയോജിത ലഹരി ചികിത്സാ പുനരധിവാസകേന്ദ്രം എരഞ്ഞിപ്പാലത്ത് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ബിഷപ്പ് പത്രോണി ശാന്തി സംയോജിത ലഹരി ചികിത്സാ പുനരധിവാസകേന്ദ്രം കൂടുതൽ സൗകര്യങ്ങളോടെ എരഞ്ഞിപ്പാലത്ത് ആരംഭിച്ചു. കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് ചീഫ് എ.വി ജോർജ് മുഖ്യതിഥിയായി. ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മിഷണർ പി.കെ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഫാദർ സായി പാറൻ കുളങ്ങര, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം നിയാസ്, ആറ്റക്കോയ പള്ളിക്കണ്ടി, ചിന്നുമോൾ, രേഖ, ഡോ.അൽഫോൻസ, ബിജുരാജ് , ഡോ. ജോയ് ജേക്കബ്, സന്തോഷ്, മുരളി, കരുണ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ആൻമേരി, ഫാദർ ആൽഫ്രഡ് വി.സി എന്നിവർ പ്രസംഗിച്ചു.