lockel
ബേപ്പൂർ തുറമുഖത്ത് ദ്വീപ് കപ്പൽ യാത്രികർക്ക് കാത്തിരിപ്പ് കേന്ദ്രം നിർമ്മി​ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം വി.കെ.സി മമ്മദ് കോയ എം എൽ എ യുടെ നേതൃത്വത്തിലുള്ള സംഘം ​ പരിശോധി​ക്കാനെത്തിയപ്പോൾ

ബേപ്പൂർ​:​ ലക്ഷദ്വീപിലേക്കുള്ള കപ്പൽ യാത്രക്കാർക്ക് തുറമുഖ കവാടത്തിന് സമീപം കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കും. ഇതിന് പ്ലാൻ ത​യ്യാ​റാക്കാൻ ഹാർബർ എൻജിനിയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി.

പദ്ധതി റിപ്പോർട്ട് വേഗത്തിൽ ത​യ്യാ​റാക്കി എത്രയും പെട്ടെന്ന് അനുയോജ്യമായ സ്ഥലത്ത് കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കുമെന്ന് വി.കെ.സി മമ്മദ് കോയ എം എൽ എ അറിയിച്ചു.

ഇന്നലെ എം എൽ എ യുടെ നേതൃത്വത്തിലുള്ള സംഘം തുറമുഖ​ കവാടത്തോട് ചേർന്നുള്ള ഭാഗങ്ങൾ പരിശോധിച്ചു . കാത്തിരിപ്പു കേന്ദ്രത്തിൽ കുടിവെള്ള സംവിധാന​വും ​അമ്മമാർക്ക് ​ മൂലയൂട്ടൽ കേന്ദ്രവും ശൗചാലയവും ഏർപ്പെടുത്തും. പോർട്ട് ഓഫീസർ ക്യാപ്ടൻ കെ. അശ്വനി പ്രതാപ്, ലക്ഷദ്വീപ് കോ - ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ എം.ഡി ​ ബസർ ​ ജംഹർ, പ്രസിഡന്റ് പി.പി മുഹസിൻ, സെക്രട്ടറി എ.കെ നിയമത്തുള്ള, ദ്വീപ് അസി. പോർട്ട് ഡയറക്ടർ എൻ.ബി സീതിക്കോയ, ഹാർബർ എൻജിനിയറിംഗ് അസി.എക്സിക്യൂട്ടീവ് എൻജിനിയർ കെ. രാജേഷ് എന്നിവർ എം എൽ എ യോടൊപ്പമുണ്ടായിരുന്നു.