കുന്ദമംഗലം: പുതിയ കെട്ടിട നിർമ്മാണ നിയമത്തിലെ ഇളവുകളും ആനുകൂല്യങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കാൻ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ ഉത്തരവാദിത്വം കാണിക്കണമെന്ന് പി.ടി.എ റഹീം എം.എൽ.എ പറഞ്ഞു. രജിസ്ട്രേഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ(റെൻസ്‌ഫെഡ്) കോഴിക്കോട് റൂറൽ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് കെ.ടി മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, സംസ്ഥാന പ്രസിഡന്റ് സി.വിജയകുമാർ , കെ.ജയകുമാർ, സി. മനോജ് എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. പുതിയ കെട്ടിട നിർമ്മാണ നിയമത്തെ സംബന്ധിച്ച് ബിൽഡിംഗ് റൂൾ കമ്മറ്റി ചെയർമാൻ പി.ചാത്തുണ്ണി, കൺവീനർ ടി.വി അബ്ദുൾമുനീർ എന്നിവർ ക്ലാസുകളെടുത്തു.