img20210202
യൂത്ത് കോൺഗ്രസ് ലോംഗ് മാർച്ച് അഗസ്ത്യൻമുഴിയിൽ നിന്ന് ആരംഭിക്കുന്നു

മുക്കം: കൈതപൊയിൽ -അഗസ്ത്യൻമുഴി റോഡ് പണിയിൽ അഴിമതിക്ക് കൂട്ടുനിന്ന എം.എൽ.എ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ തിരുവമ്പാടി മണ്ഡലം കമ്മിറ്റി ലോംഗ് മാർച്ച്‌ നടത്തി.റോഡിൽ ഡെക്ട് നിർമിക്കാൻ ഉപയോഗിക്കേണ്ട 13 കോടി രൂപ വകമാറ്റിയെന്ന ആരോപണത്തിൽ എം.എൽ.എ മറുപടി നൽകാൻ തയ്യാറായിട്ടില്ലെന്നും കരാർ കാലാവധി കഴിഞ്ഞിട്ടും കരാറുകാർക്ക് പിന്തുണ നൽകുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സഹീർ എരഞ്ഞോണ ആരോപിച്ചു. മുക്കം മിനി സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച്‌ യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ് ആർ.ഷഹീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സജീഷ് മുത്തേരി പതാക കൈമാറി. എം ടി അഷറഫ്, അബ്ദു കൊയങ്ങോറൻ, അൻഷാദ് അടിവാരം, ജുനൈദ് പാണ്ടികശാല എന്നിവർ പ്രസംഗിച്ചു. ലോംഗ് മാർച്ച് തിരുവമ്പാടിയിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എം.ധനീഷ് ലാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാബു പൈകാട്ടിൽ,സി.പി ചെറിയ മുഹമ്മദ്‌, പി.സി മാത്യു, കെ.ടി മൻസൂർ, സുഫിയാൻ ചെറുവാടി എന്നിവർ പങ്കെടുത്തു.