gartham
ഗെയിൽ പൈപ്പ് ലൈൻ പോകുന്ന വയലിൽ രൂപപ്പെട്ട കുഴി

കോഴിക്കോട്: നടുവണ്ണൂർ, കോട്ടൂർ, നൊച്ചാട് പഞ്ചായത്തിലെ വയലുകളിലൂടെ ഗെയിൽ പൈപ്പ് ലൈൻ പോകുന്ന ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടതിനാൽ 5 വർഷമായി കൃഷി ചെയ്യാൻ കഴിയുന്നില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് ജില്ലാ കളക്ടറോട് കമ്മീഷൻ ആവശ്യപ്പെട്ടു. ബിനീഷ് അത്തൂനി സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. നെൽവയൽ കൃഷിയോഗ്യമാക്കാൻ പാഠശേഖര സമിതിയുടെ നേതൃത്വത്തിൽ ഗെയിൽ അധികൃതർക്കും ജില്ലാ കളക്ടർക്കും കൃഷിമന്ത്രിയ്ക്കും പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് പൊതുപ്രവർത്തകനായ ബിനീഷ് അത്തൂനി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. വയലിൽ രൂപപ്പെട്ട വലിയ കുഴികൾ വിവിധ ആവശ്യങ്ങൾക്കായി വയലിൽ ഇറങ്ങുന്ന കർഷകർക്കും കന്നുകാലികൾക്കും ഭീഷണിയാവുകയാണ്‌