book
കമറുന്നിസ നഹയുടെ 'കസ്തൂരി മണമുള്ള ബാല്യം' പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പാണക്കാട് മുനവറലി ശിഹാബ് തങ്ങൾക്ക് നൽകി പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: പുതുമുഖ എഴുത്തുകാരി കമറുന്നീസ നഹയുടേത് ഹൃദയത്തിന്റെ ഭാഷയാണെന്ന് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. ഒലിവ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച കമറുന്നിസ നഹയുടെ 'കസ്തൂരി മണമുള്ള ബാല്യം' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിക്കുശേഷം ഇത്രയും സമ്പുഷ്ടമായ ബാല്യകാല ഓർമ്മകൾ ആദ്യമായി വായിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പുസ്തകം ഏറ്റുവാങ്ങി. കോഴിക്കോട് ഹൈസൻ ഹെറിറ്റേജിൽ നടന്ന ചടങ്ങിൽ ഡോ.എം കെ മുനീർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഷഹനാസ്, ഡോ.സലാം നഹ, ഡോ.ഫിറോസ് കൂടല്ലൂർ, അഡ്വ.ഷിബിലി നഹ, ഹമീദ് നഹ, കരടാൻ സൈതലവി, കമറുന്നിസ നഹ തുടങ്ങിയവർ പ്രസംഗിച്ചു.