കോഴിക്കോട് : എസ്.ഇ.യു സംസ്ഥാന കമ്മിറ്റി നടത്തുന്ന സിവിൽ സർവ്വീസ് സംരക്ഷണ ജാഥക്ക് ഇന്ന് ജില്ലയിൽ സ്വീകരണം നൽകുമെന്ന് ജില്ല പ്രസിഡന്റ് , സെക്രട്ടറി എന്നിവർ അറിയിച്ചു.

രാവിലെ 9.30 താമരശ്ശേരിയിൽ മുൻ എം.എൽ.എ ഉമ്മർ ഉദ്ഘാടനം ചെയ്യുന്ന ജാഥയിൽ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.12 ന് പയ്യോളിയിൽ സ്വീകരണം നൽകും. വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. കുൽസു ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പയ്യോളി മുൻസിപ്പൽ ചെയർമാൻ ഷഫീഖ് വടക്കടയിൽ, ഫൈസൽ, അൻവർ ഇയ്യാഞ്ചേരി എന്നിവർ പങ്കെടുക്കും. 2.30 ന് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ എത്തുന്ന ജാഥ യൂത്ത് ലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആഷിഖ് ചെലവൂർ ഉദ്ഘാടനം ചെയ്യും. സഹോദര സർവ്വീസ് സംഘടനാ നേതാക്കാൾ, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കും. വൈകിട്ട് നാലിന് മെഡിക്കൽ കോളേജിൽ എത്തുന്ന ജാഥ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ഫാത്തിമ തഹ്ലിയ ഉദ്ഘാടനം ചെയ്യും.