img20210203
കാട്ടാന ശല്യം നേരിടുന്ന മെലേ പൊന്നാങ്കയത്ത്ജനപ്രതിനിധികൾ സന്ദർശനം നടത്തുന്നു

തിരുവമ്പാടി: കാട്ടാനശല്യം രൂക്ഷമായ തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയം ഭാഗത്ത് കൃഷിനാശം വ്യാപകമായി. കൃഷിക്കാർ തുരത്തിവിട്ടാലും ആനകൾ പിന്നെയും എത്തുകയാണ്. തെങ്ങ്, കവുങ്ങ്, ജാതി, കൊക്കോ, വാഴ തുടങ്ങിയവ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പകൽ പോലും ആനകൾ കൃഷിയിടങ്ങളിലിറങ്ങുകയാണ്.

ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

വന്യമൃഗങ്ങളുടെ ശല്യം തടയാൻ സോളാർ വേലിയോ ജൈവ വേലിയോ സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം പ്രദേശവാസികൾ മുന്നോട്ടുവെച്ചു. ആവശ്യമായ ഫണ്ട് അനുവദിക്കാൻ നടപടിയുണ്ടാകുമെന്ന് ജനപ്രതിനിധികൾ ഉറപ്പ് നൽകി. നാട്ടുകാരായ വിജയൻ, സോണി മണ്ഡപം, അർജുൻ ബോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.