1
മാവൂരിൽ നടന്ന ധർണ ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്യുന്നു

മാവൂർ: ദേശീയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളി കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കുക. വൈദ്യുതി സബ്സിഡി റദ്ദാക്കിയത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മാവൂർ പോസ്റ്റ് ഓഫിസിനു മുന്നിലേക്ക് മാർച്ച് നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ദിനേശ് പെരുമണ്ണ ധർണ ഉദ്ഘാടനം ചെയ്തു. സി .ഐ .ടി.യു ഏരിയ പ്രസിഡന്റ് വി.എം.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ഭാസ്ക്കരൻനായർ ,​ബിനിഷ് തുവ്വക്കാട്,​ എം. ധർമ്മജൻ, വി.പി.രവീന്ദ്രൻ,​ ടി.പി.ഉണ്ണികുട്ടി, തുടങ്ങിയവർ പ്രസംഗിച്ചു.