കോഴിക്കോട്: ഐശ്വര്യ കേരളയാത്രയുടെ ഭാഗമായി കോഴിക്കോട് മലബാർ പാലസിൽ നടന്ന ലിസണിംഗ് പരിപാടിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നഗരത്തിലെ പ്രമുഖരുമായി സംവദിച്ചു. ചർച്ചയിൽ ഉയർന്ന ആവശ്യങ്ങൾ പരിശോധിച്ച് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. മാനാഞ്ചിറ വെള്ളിമാട് കുന്ന് റോഡ് നവീകരണം, മലബാറിൽ രാജ്യാന്തര കായിക സ്റ്റേഡിയം, തോട്ടം മേഖലയ്ക്ക് പ്രത്യേക പാക്കേജ്, റോഡ് വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് ബദൽ സവിധാനം, മിഠായിതെരുവിൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യം. കോഴിക്കോടിനെ സ്ത്രീ സൗഹൃദമാക്കണം, ബസ് സ്റ്റാൻഡുകളിലും പൊതുസ്ഥലങ്ങളിലും അടിയന്തിര ചികിത്സയ്ക്ക് എമർജൻസി സംവിധാനം, കരിപ്പൂർ വിമാനത്താവള വികസനം, പാലിയേറ്റീവ് നഴ്‌സുമാരുടെ പ്രശ്‌നങ്ങൾ,വ്യവസായിക മേഖലയിലെ വികസനം,കലാകാരൻമാർ, മെഡിക്കൽ കോളേജിലെ ശുചീകരണ തൊഴിലാളികളുടെ സമരം,സ്വകാര്യ സ്‌ക്കൂൾ മാനേജ്‌മെന്റ്, പട്ടയം വിതരണത്തിലെ കാലതാമസം തുടങ്ങി വിവിധ വിഷയങ്ങൾ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അവതരിപ്പിച്ചു. യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുന്നതോടെ വിഷയങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കുമെന്നും പരിഹാരം ഉണ്ടാക്കുമെന്നും പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും ചെന്നിത്തല ഉറപ്പു നൽകി. മറ്റു പരാതികൾ പ്രകടന പത്രികയുമായി ബന്ധപ്പെട്ട് രൂപീകരിച്ച peoplemanifacto2021@gmail.com എന്ന മെയിലേക്ക് അയയ്ക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
മുൻ മേയർ സി.ജെ.റോബിൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, ഐ.പി. പുഷ്പരാജ്, എൻ.കെ.മുഹമദലി, യു.അബദു റഹിമാൻ, സി.എം.ഉമ്മർകോയ, ടി.കെ.സുനിൽകുമാർ, ടി.എ.ലിസി, എം.കെ.മുഹമദലി,കമാൽ വരദൂർ , രമേശ് ബാബു, പാലക്കണ്ടി അബ്ദുൾ മജീദ്, വി.കെ.വി.അസിസ്, പി.ബാലൻ, കരുപ്പാളി ചിന്നൻ, സി.എ.ഉമ്മർകോയ, പി.ഐ.അജയൻ, കെ.ഉദയകമാർ തുടങ്ങിയവർ സംബന്ധിച്ചു. ബേപ്പൂർ രാധാകൃഷ്ണൻ ,സ്വാഗതവും അഡ്വ.എം.രാജൻ നന്ദിയും പറഞ്ഞു.
സി.എൻ. വിജയകൃഷ്ണൻ, സി.ജെ. റോബിൻ, എം.കെ മുഹമ്മദലി, സുദർശൻ ബാലൻ,അഡ്വ എം. രാജൻ, കരിപ്പാല ചിന്നൻ, കമാൽവരദൂർ, ഐ.വി പുഷ്പരാജ്, ഗായകൻ സുനിൽകുമാർ, രാഹുൽ സത്യനാഥ്, അബ്ദുൾ അസീസ്, ടി.എ. ലിസി, ആര്യനന്ദ തുടങ്ങി 50ലേറെ പേരെ പ്രതിപക്ഷ നേതാവ് ഉപഹാരം നൽകി ആദരിച്ചു.