1
ബോധവൽക്കരണ ക്യാമ്പ് നടത്തി

കുറ്റ്യാടി: ഫോറസ്റ്റ് റെയ്ഞ്ച് പശുക്കടവ് സെക്ഷൻ മേഖലയിൽ കാട്ടുതീ തടയുന്നതിന്റെ ഭാഗമായി ബോധവൽക്കരണ ക്യാമ്പ് നടത്തി. മുറ്റത്തു പ്ലാവ് ഫോറസ്റ്റ് ഓഫീസിൽ നടന്ന ക്യാമ്പ്

കാവിലുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ പുഷ്പതോട്ടും ചിറ ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.കെ രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ഓഫീസർ പി.ബാബു ക്ലാസെടുത്തു.

അഖിലേന്ത്യാ കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് രാജു തോട്ടും ചിറ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ മുഹമ്മദ്, ഇ.കെ കൃഷ്ണപ്രിയ ഷെനിൻ എന്നിവർ പ്രസംഗിച്ചു