കോഴിക്കോട്: മണ്ണ് ജല സംരക്ഷണ പ്രവൃത്തികൾക്ക് കയർ ഭൂവസ്ത്രം വിനിയോഗിക്കുന്നത് സംബന്ധിച്ച സെമിനാറും 2020- 21 വർഷത്തേക്കാവശ്യമുളള കയർ ഭൂവസ്ത്രത്തിന്റെ ധാരണാപത്രം ഒപ്പ് വെയക്കുന്നതിൻെയും ആദ്യഘട്ട ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ മൂന്ന് ഘട്ടങ്ങളായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അദ്ധ്യക്ഷത വഹിക്കും.
ഫെബ്രുവരി ഒമ്പതിന് വടകര ഇരിങ്ങൾ ക്രാഫ്റ്റ് വില്ലേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് കൊയിലാണ്ടി എം.എൽ.എ.കെ ദാസൻ ഉദ്ഘാടനം നിർവ്വഹിക്കും. പയ്യോളി നഗരസഭ മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷെഫീഖ് അദ്ധ്യക്ഷത വഹിക്കും.
10 ന് കുന്ദമംഗലം കാരന്തൂർ ഹോട്ടൽ മൊണാഡിൽ രാവിലെ 10.30 മണിക്ക് എം.എൽ.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്യും. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കയർ ഭൂവസ്ത്ര അവാർഡ് ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല നിർവ്വഹിക്കും.