വടകര/കൊയിലാണ്ടി/കുറ്റ്യാടി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഭരണത്തോട് കടക്ക് പുറത്തെന്ന് ജനം പറയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശാസ്ത്രീയമായി അഴിമതി നടത്തുന്ന സർക്കാറിനെ ജനം വലിച്ചെറിയും.
യു.ഡി.എഫ് ഐശ്വര്യ കേരളം യാത്രയ്ക്ക് വടകരയിൽ ഒരുക്കിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലര വർഷത്തിനിടെ 35 രാഷ്ട്രീയ കൊലപാതകമാണ് സംസ്ഥാനത്ത് നടന്നത്. ഏഴ് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന പാപം പേറുന്ന സർക്കാർ കൂടിയാണിത്.
ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്ന പലതും ഇപ്പോൾ സി.പി.എം ഏറ്റെടുത്തു പ്രചാരണം നടത്തുകയാണെന്ന് യു.ഡി.എഫ് ചെയർമാൻ എം.എം ഹസ്സൻ പറഞ്ഞു.
കോട്ടയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. സി.എം.പി നേതാവ് സി.പി. ജോൺ, ചാണ്ടി ഉമ്മൻ, ജി ദേവരാജ്, വി.എ നാരായണൻ, ഐ മൂസ, സജീവ് മാറോളി, സജി ജോസഫ്, അഡ്വ. പി.എം നിയാസ്, പാറക്കൽ അബ്ദുല്ല എം.എൽ.എ, പ്രദീപ് ചോമ്പാല, കളത്തിൽ പീതാംബരൻ, എൻ.പി. അബ്ദുല്ല ഹാജി, എം.സി. വടകര, ഒ.കെ. കുഞ്ഞബ്ദുല്ല, പുറന്തോടത്ത് സുകുമാരൻ എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി: യു ഡി എഫ് അധികാരത്തിലെത്തിയാൽ നിലവിലെ കെ. റയിൽ പദ്ധതി കടലിലെറിയുമെന്നും പകരം എലിവേറ്റഡ് സംവിധാനം നടപ്പിലാക്കുമെന്നും രമേശ് ചെന്നിത്തല കൊയിലാണ്ടിയിലെ സ്വീകരണയോഗത്തിൽ പറഞ്ഞു. മഠത്തിൽ അബ്ദുറഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.മുനീർ, ഡി.ദേവരാജൻ, , ജോണി നല്ലൂർ, ചാണ്ടി ഉമ്മൻ, എൻ.സുബ്രഹ്മണ്യൻ, സി.വി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Image Filename Caption