വടകര: കണ്ണൂർ - കോയമ്പത്തൂർ പാസഞ്ചറിന്റെ മുക്കാളി സ്റ്റേഷൻ സ്റ്റോപ്പ് നിർത്തലാക്കിയ റെയിൽവെയുടെ ജനദ്രോഹനടപടി ഉടൻ പിൻവലിക്കണമെന്ന് അഴിയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാതയുടെ ഏറ്റവും അടുത്ത് നിൽക്കുന്ന ഈ സ്റ്റേഷൻ സമീപത്തെ നിരവധി പഞ്ചായത്തകളിലെ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാണ്. കൊവിഡ് കാരണം നിർത്തലാക്കിയ ട്രെയിനുകൾ പുനരാരംഭിക്കുമ്പോൾ ജനപ്രതിനിധികൾ ഇടപ്പെട്ട് തീരുമാനം പുനഃപരിശോധനക്ക് വിധേയമാക്കണമെന്നും യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. കെ.അൻവർഹാജി അദ്ധ്യക്ഷത വഹിച്ചു. വി അബ്ദുള്ള ഹാജി, ടി.വി സുധീർ കുമാർ, പി ബാബുരാജ്, പ്രദീപ് ചോമ്പാല,കാസിം നല്ലോളി, കെ.കെ.ഷെറിൻകുമാർ, ഹാരിസ് മുക്കാളി, സോമൻ കൊളരാട്, എം.വി സെനീദ്, അഡ്വ. വി കെ നിയാഫ്, പി.വി രാജീവൻ, ശിവൻ ആനിക്ക എന്നിവർ പ്രസംഗിച്ചു