മാവൂർ: നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന മാവൂർ ചെറുപ്പയിലെ പൊൻ പറകുന്നിൽ വൻ തീപിടുത്തം. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കുന്നിനു മുകളിലെ പുല്ലുകൾക്കും കാടിനുമാണ് തീ പിടിച്ചത്. ശക്തമായ കാറ്റിൽ നിമിഷ നേരം കൊണ്ട് കുന്നിലേ പല ഭാഗങ്ങളിലേക്കും തീ ആളിപടർന്നു. ഈ സമയം സന്ദർശകർ കുറവായതിനാൽ
ആളപായമുണ്ടായില്ല. കുന്നിൻെറ പല ഭാഗങ്ങളിലും തീ പടർന്നത്
പരിസരവാസികളെ ഭീതിയിലാഴ്ത്തി.വെള്ളിമാട്കുന്ന് ഫയർസ്റ്റേഷനിൽ നിന്നെത്തിയ യൂണിറ്റും
മാവൂർ പൊലീസും നാട്ടുകാരും ചേർന്ന് തീ അണച്ചു.
എല്ലാ വർഷങ്ങളിലും ഇവിടെ തീപിടുത്തം നടക്കാറുണ്ട്. തീപിടുത്തം മുന്നിൽ കണ്ട്
മാവൂർ പൊലീസും സാമൂഹിക പ്രവർത്തകരും ഇവിടെ മുൻകരുതൽ ബോഡുകൾ സ്ഥാപിച്ചിട്ടുണ്ട്.