പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിലെ തിരഞ്ഞെടുത്ത 50 ആദിവാസി വനിതകൾക്ക് പശു തൊഴുത്തും കറവപശു വിതരണവും ഇന്ന് നടക്കും. പട്ടിക വർഗ വികസന വകുപ്പിന്റെ സഹായത്തോടെ കേരള സംസ്ഥാന വനിത വികസന കോർപ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. രാവിലെ 12 ന് മുതുകാട് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്റി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യും. മന്ത്റി ടി.പി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.