പേരാമ്പ്ര : മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ കീഴ്പയ്യൂർ പാടശേഖരത്തിൽ കൃഷിഭവന്റെ സഹകരണത്തോടെ കാർഷിക കർമ്മ സേനയും കൃഷിക്കാരും നെൽകൃഷി ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. സറീന ഒളോറ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രാജി പദ്ധതി വിശദീകരണം നടത്തി. ഭാസ്‌ക്കരൻ കൊഴുക്കല്ലൂർ, സെക്രട്ടറി വി.കുഞ്ഞിരാമൻ കിടാവ്, കെ.കെ കുഞ്ഞിരാമൻ, പുറക്കൽ സൂപ്പി, ഇസ്മയിൽ കമ്മന, കുഞ്ഞോത്ത് ഗംഗാധരൻ, കെ.കെ മൊയ്തീൻ, സി.കെ ഗോപാലൻ, എടയിലാട്ട് നാരായണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.