കോഴിക്കോട്: ഓൾ കേരള മലയാളി അസോസിയേഷൻ ആഭിമുഖ്യത്തിലുള്ള വൈക്കം മുഹമ്മദ് ബഷീർ ജൻമദിനാഘോഷ ഭാഗമായി ബീച്ചിൽ കോർപ്പറേഷൻ ഓഫീസിന് സമീപം കടലിനോട് ചേർന്ന് മണൽ ശിൽപം തീർത്തു. ബഷീർ കഥയിലൂടെ വിഖ്യാതയായ പാത്തുമ്മ, അവരുടെ ആട്, സുൽത്താന്‍റെ ആത്മ സുഹൃത്തായ ഗ്രാമഫോൺ എന്നിവയാണ് മണലിൽ തീർത്തത്. ഗുരുകുലം ബാബുവും സഹായി രമേശ് മാണിക്യനും ചേർന്ന് 18 അടി നീളത്തിലാണ് മൂന്നരമണിക്കൂർ ശ്രമഫലമായി ശിൽപമുണ്ടാക്കിയത്. കോഴിക്കോട്ട് ഉണ്ടാക്കിയ മണൽ ശിൽപങ്ങളിൽ എറ്റവും വലുതാണിതെന്ന് ബാബു പറഞ്ഞു. അദ്ദേഹത്തിന്‍റെ എട്ടാമത്തെ ശിൽപമാണിത്. 40 ദിവസത്തെ ബഷീർ ജൻമദിനാഘോഷ ഭാഗമായാണ് കഥാകാരേൻറയും കഥാപാത്രങ്ങളുടെയും ശിൽപമുയർന്നത്