കോഴിക്കോട്: സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിന് അനുസൃതമായി ഡോക്ടർമാരുടെ തസ്തിക ഉറപ്പാക്കണമെന്ന് കെ.ജി.എം.ഒ.എ ജില്ലാ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കുക, സിവിൽ സർജൻ - അസി. സർജൻ അനുപാതം 1: 3 എന്ന നിലയിൽപാലിക്കുക, സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങളനുസരിച്ച് പാവപ്പെട്ട രോഗികൾക്ക് സ്‌പെഷ്യാലിറ്റി സേവനം എല്ലാ ആശുപത്രികളിലും ലഭ്യമാക്കുക, ഗുണനിലവാരമുള്ള മരുന്നുകൾ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു.
ഭാരവാഹികൾ: ഡോ. എം.എ. ഷാരോൺ (ജില്ാല പ്രസിഡൻറ്), ഡോ. വിപിൻ വർക്കി (ജില്ലാ സെക്രട്ടറി), ഡോ.യു.പി നൗഷാദ് (ജില്ലാ ട്രഷറർ) ഡോ.എം.കെ അബ്ദുൽ അസീസ്, ഡോ. പി.ആർ ഷാമിൻ , ഡോ. എ.എസ് ജ്യോതിമോൾ (വൈസ് പ്രസിഡൻറുമാർ); ഡോ. കെ.ജി അഭിലാഷ് , ഡോ. സലീമ. പി , ഡോ.എൻ.എച്ച് ബബി (ജോയിന്റ് സെക്രട്ടറിമാർ).