കുറ്റ്യാടി: 2020 സംസ്ഥാന കായകൽപ്പ് അവാർഡ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രഖ്യാപിച്ചു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, രോഗി പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്പ്.
കുറ്റ്യാടി താലൂക്ക് ആശുപത്രി സബ് ജില്ലാ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. പത്ത് ലക്ഷം രൂപയാണ് അവാർഡ് തുക. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നിരവധി പദ്ധതിയാണ് കുറ്റ്യാടി ഗവ: ആശുപത്രിയിൽ നടത്തിയത്. ഒ.പി നവീകരണം, ഇരുപത്തിനാല് മണിക്കൂർ നേരം പ്രവൃത്തിക്കുന്ന ലാബ് സംവിധാനം, ഫാർമസി പ്രവർത്തനം, ആവശ്യഘട്ടങ്ങളിൽ ഡോക്ടർമാർ, അത്യാധുനീക രീതിയിലുള്ള മെഡിക്കൽ ഉപകരണങ്ങൾ, തുടങ്ങിയ ജനോപകാരപദ്ധതികൾ കുറ്റ്യാടി ഗവ: ആശുപത്രിയിൽ ലഭ്യമാവുകയായിരുന്നു.