1
പ്രവൃത്തി ഉദ്ഘാടനംമന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിക്കുന്നു

പേരാമ്പ്ര : നിറവ് പദ്ധതി പ്രകാരം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ആവടുക്ക പാടശേഖരം നാല് ഏക്കർ ഭൂമി കൃഷി യോഗ്യമാക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനംമന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. സംസ്ഥാന കാർഷിക വികസന-കർഷകക്ഷേമ വകുപ്പ് കാർഷിക സേന കേന്ദ്രത്തിന്റെയും കാർഷിക കർമ്മസേനയുടെയും സഹകരണത്തോടെ സുഭിക്ഷ കേരളം പദ്ധതിയ്ക്ക് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷി ചെയ്യാനാവശ്യമായ സഹായങ്ങൾ നൽകാൻ കൃഷിഭവൻ മുഖേന നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും കൃഷിക്ക് മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. യു. ജയകുമാരൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി ബാബു മുഖ്യപ്രഭാഷണം നടത്തി. ആത്മ പ്രൊജക്ട് ഡയറക്ടർ പി.ആർ രമാദേവി, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ പ്രകാശിനി , കെ.വി കുഞ്ഞിക്കണ്ണൻ, വി.പി ഇബ്രാഹിം, കെ.കെ ഭാസ്‌കരൻ, കെ.കെ മോഹനൻ, കെ.റഷീദ്, കെ.ജി രാമനാരായണൻ, സുരേന്ദ്രൻ മുന്നൂറ്റാൻകണ്ടി, ടി.എസ് ദേവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തംഗം ടി.കെ ശൈലജ സ്വാഗതവും കൃഷി ഓഫീസർ വി.കെ ജിജിഷ നന്ദിയും പറഞ്ഞു.