കൊടിയത്തൂർ: 2021-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയ്ക്കായി കൊടിയത്തൂരിൽ ചേർന്ന ഗ്രാമസഭകൾ പ്രഹസനമായി. വർക്കിംഗ് ഗ്രൂപ്പുകൾ തയ്യാറാക്കിയ കരട് നിർദ്ദേശങ്ങൾ ഭരണസമിതിയിൽ അവതരിപ്പിച്ച് അച്ചടിച്ച് ഗ്രാമസഭയിൽ വരുന്ന വോട്ടർമാർക്ക് നൽകണമെന്നാണ് ചട്ടം. ഈ കരട് നിർദ്ദേശങ്ങളാണ് ഗ്രൂപ്പ് തിരിഞ്ഞ് ഗ്രാമസഭകളിൽ ചർച്ച ചെയ്യേണ്ടത്. എന്നാൽ കഴിഞ്ഞ ദിവസം 1,2 വാർഡുകളിലെ ഗ്രാമസഭകിൽ കരട് നിർദ്ദേശം നൽകിയില്ല. പ്രസി‌ൻറിൻെറ വാർഡായ 2 ൽ കരടിന് പകരം വൃക്ഷത്തെയ്യാണ് നൽകിയത്. ഇത് ജനകീയാസൂത്രണ പദ്ധതിയെ അപമാനിക്കുന്ന തരത്തിലുള്ള നടപടിയാണെന്നും പദ്ധതിയാസൂത്രണത്തിലുള്ള ജനങ്ങളുടെ പങ്കാളിത്ത അവസരം ഇല്ലാതാക്കി ഗ്രാമഭകളെ നോക്കുകുത്തികളാക്കുന്ന യു.ഡി.എഫ് ഭരണസമിതിയുടെ നടപടി അപലപനീയമാണന്നും എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ കരീം കൊടിയത്തൂർ പറഞ്ഞു.