കോഴിക്കോട് : നിയന്ത്രണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും അയഞ്ഞതോടെ ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ 663 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 623 പേർ രോഗമുക്തരായി. 23,670 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. സമ്പർക്കത്തിലൂടെ 656 പേരാണ് രോഗികളായത്. ആറ് പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്ത് നിന്നെത്തിയ ഒരാളുമുണ്ട്.

 ഉറവിടം വ്യക്തമല്ലാത്തവർ
ഏറാമല 1, കീഴരിയൂർ 1, അത്തോളി 1, മാവൂർ 1, നൻമണ്ട 1, രാമനാട്ടുകര 1

 സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 145 ( ചാലപ്പുറം, കല്ലായി, ചെലവൂർ, തിരുവണ്ണൂർ, എരഞ്ഞിപ്പാലം, ഇടിയങ്ങര, കരിക്കാംകുളം, ചെറുവണ്ണൂർ, കരുവിശ്ശേരി, മേരിക്കുന്ന്, വെളളിമാടുകുന്ന്, നല്ലളം, കണ്ണാടിക്കൽ, കുറ്റിയിൽത്താഴം, കടുപ്പിനി, കൊമ്മേരി, മലാപ്പറമ്പ്, കാരപ്പറമ്പ്, രാരിച്ചൻ റോഡ്, പന്നിയങ്കര, ഈസ്റ്റ്ഹിൽ, മാങ്കാവ്, തിരുത്തിയാട്, നെല്ലിക്കോട്, കോട്ടാംപറമ്പ്, കൊളത്തറ, അരക്കിണർ, കുണ്ടുങ്ങൽ, മാനാരി, കണ്ണഞ്ചേരി, ബിലാത്തിക്കുളം, പുതിയങ്ങാടി, എടക്കാട്, അത്താണിക്കൽ, മാളിക്കടവ്, കുതിരവട്ടം, കോട്ടൂളി, തണ്ണീർപന്തൽ, വെളളയിൽ, എലത്തൂർ, പയ്യാനക്കൽ, കുറ്റിച്ചിറ, ബേപ്പൂർ, കാളാണ്ടിത്താഴം, കുണ്ടുപറമ്പ്), അത്തോളി 34, ഫറോക്ക് 22, പെരുമണ്ണ 21, ഉണ്ണിക്കുളം 21, ഒളവണ്ണ 18, പുതുപ്പാടി 17, വടകര 17, കൊയിലാണ്ടി 15, പെരുവയൽ 15, ചെങ്ങോട്ടുകാവ് 14, തലക്കുളത്തൂർ 14, ചെറുവണ്ണൂർ ആവള 13, ഒഞ്ചിയം 13, പയ്യോളി 12, കൊടിയത്തൂർ 12, അഴിയൂർ 11, ഏറാമല 11, കോടഞ്ചേരി 11, ഉള്ള്യേരി 11, ചേളന്നൂർ 10, അരിക്കുളം 8, മണിയൂർ 8, മേപ്പയ്യൂർ 8, കാവിലുംപാറ 7, കുറ്റ്യാടി 7, നൻമണ്ട 7, ചക്കിട്ടപ്പാറ 6, കട്ടിപ്പാറ 6, കൂത്താളി 6, മൂടാടി 6, പുറമേരി 6, വേളം 6, ചാത്തമംഗലം 5, കാക്കൂർ 5, കുന്ദമംഗലം 5, മുക്കം 5, പേരാമ്പ്ര 5, തിരുവളളൂർ 5.