പേരാമ്പ്ര : പേരാമ്പ്ര ഗവ. ഐ.ടി.ഐ സ്വന്തം കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. മുതുകാട് ബസ് സ്റ്റാൻഡിന് സമീപം റവന്യൂ വകുപ്പ് വ്യവസായിക പരിശീലന വകുപ്പിന് കൈമാറിയ 4 ഏക്കർ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടം നിർമ്മിക്കുന്നത്. 6.45 കോടി രൂപയാണ് നിർമ്മാണ ചെലവ്. തൊഴിൽ നൈപുണ്യ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ ശിലാസ്ഥാപനം നിർവഹിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ആർ.ഡി.ടി ജോയിന്റ് ഡയറക്ടർ കെ.പി ശിവശങ്കരൻ സ്വാഗതവും വി.കെ അജിത്കുമാർ നന്ദിയും പറഞ്ഞു.