കല്ലാച്ചി: ഇരു വൃക്കകളും തകരാറിലായ കുമ്മംകോട് പെരുവാം വീട്ടിൽ താഴക്കുനി സ്വദേശി രാജീവൻ ചികിത്സാ സഹായം തേടുന്നു. വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
വിദ്യാർത്ഥികളായ മൂന്ന് മക്കളും ഭാര്യയും അടങ്ങുന്നതാണ് രാജീവന്റെ കുടുംബം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാജീവൻ രോഗ ബാധിതനായതോടെ കുടുംബം ദുരിതത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കുടുംബത്തെ സഹായിക്കാനും രാജീവന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനുമായി അബ്ദുള്ള ഹാജി നരിക്കോൾ (ചെയർമാൻ) ടി ബാബു (കൺവീനർ) ചന്ദ്രശേഖരൻ എം.പി പ്രാച്ചേരി (ഖജാൻജി) എന്നിവർ ഭാരവാഹികളായി നാട്ടുകാരും സുഹൃത്തുക്കളും ജനകീയ കമ്മിറ്റി രൂപീകരിച്ചത്.
കേരള ബാങ്ക് നാദാപുരം ടൗൺ ശാഖയിൽ കമ്മിറ്റിയുടെപേരിൽ എസ്.ബി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
A/c No:100 58 12010 20006, IFS Code: KDC B0000058