kunnamangalam-news
കൊവിഡ് പശ്ചാത്തലത്തിൽ സേവനം കാഴ്ചവെച്ച പൊലീസ് സേനയെ കുന്ദമംഗലത്തെ തൊഴിലാളി സമൂഹം ആദരിച്ചപ്പോൾ.

കുന്ദമംഗലം: കൊവിഡ് രോഗവ്യാപനത്തിൽ നിന്ന് നമ്മുടെ നാടിനെ സംരക്ഷിച്ചു നിർത്തുന്നതിൽ രാപ്പകലില്ലാതെ സേവനം കാഴ്ചവെച്ച പൊലീസ് സേനയെ കുന്ദമംഗലത്തെ തൊഴിലാളി സമൂഹം ആദരിച്ചു. ലോക്ക്ഡൗൺ കാലത്ത് കുടിവെള്ളമോ, ഭക്ഷണമോ ലഭ്യമല്ലാതിരുന്ന സമയത്ത് പോലും റോഡിൽ പൊരി വെയിലത്ത് നിന്ന് ജനങ്ങളെ ബോധവൽക്കരിച്ച് രോഗ വ്യാപനം തടയുന്നതിൽ മുഖ്യ പങ്കു വഹിച്ചവരാണ് പൊലീസ് സേന. സി.ഐ.ജയൻ ഡൊമനിക്ക്, എസ്.ഐ ശ്രീജിത്ത് എന്നിവർ ആദരം ഏറ്റുവാങ്ങി. തൊഴിലാളികൾക്ക് വേണ്ടി ബൈജു തീക്കുന്നുമ്മൽ ഉപഹാരം സമർപ്പിച്ചു. ഷിജു മുപ്രമ്മൽ , ഉണ്ണി തമ്പലങ്ങോട്ട് , ശ്രീധരൻ പൈങ്ങോട്ട് പുറം എന്നീ തൊഴിലാളി നേതാക്കൾ പങ്കെടുത്തു.