കോഴിക്കോട്: തൊഴിൽ മേഖലയ്ക്ക് തൊഴിലാളികൾക്കും കൂടുതൽ അധികാരങ്ങൾ ലഭിക്കുന്ന കാര്യപരിപരിപാടികൾ ഉൾക്കൊള്ളുന്ന പ്രകടനപത്രികയുമായി ജനങ്ങളിൽ എത്തുന്ന ഐക്യമുന്നണി സർക്കാർ അധികാരത്തിൽ എത്തുമെന്ന്
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഐ.എൻ.ടി.യു.സി
ജില്ലാ നേതൃത്വ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം കെ രാഘവൻ എംപി മുഖ്യാതിഥിയായിരുന്നു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ് അദ്ധ്യക്ഷത വഹിച്ചു.
ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി ഡോ.എം പി പത്മനാഭൻ , അഡ്വ.എം രാജൻ, പി.കെ അനിൽകുമാർ , മനോജ് എടാണി , അനന്തൻ നായർ , നിഷാബ് മുല്ലോളി, ദിനേശ് പെരുമണ്ണ, അഡ്വ . സുനിഷ് മാമിയിൽ, കെ.ഷാജി, എം ടി സേതുമാധവൻ, അഡ്വ .ആർ സച്ചിത്ത്, പി.കെ ശ്രീനിവാസൻ , ടി. നുസ്രത്ത്, അരുൺ ജോസ് തുടങ്ങിയവർ സംസാരിച്ചു.