കോഴിക്കോട്: സംസ്ഥാന സർക്കാരിൻറെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ഇനിയും മുന്നോട്ട് ദൃശ്യ സംഗീതാവിഷ്കാരം സി.ഡി മന്ത്രി എ. കെ. ശശീന്ദ്രൻ പ്രകാശനം ചെയ്തു.
കവി പി. കെ. ഗോപിയുടെ വരികൾക്ക് വിജയൻ കോവൂരാണ് സംഗീതം നൽകിയത്. ഗായകൻ സുധീഷ്കുമാർ. ഗസ്റ്റ് ഹൗസിൽ നടന്ന പ്രകാശന ചടങ്ങിൽ ജില്ല ഇൻഫർമേഷൻ ഓഫിസർ കെ. ടി. ശേഖർ, ദൃശ്യ സംഗീതാവിഷ്കാരത്തിന്റെ സംവിധായകൻ എം. എം.രാഗേഷ് എന്നിവർ സംബന്ധിച്ചു.