വടകര : 29 ാം വാർഡ് സംഘടിപ്പിച്ച ഓൺലൈൻ കലാമത്സരങ്ങളിൽ നാലു വയസു മുതൽ 83 വയസു വരെയുള്ള നൂറോളം പേർ പങ്കെടുത്തു. വിജയികൾക്ക് നഗരസഭ വൈസ് ചെയർമാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ചെയർപേഴ്‌സൺ കെ.പി ബിന്ദു നാടൻ പാട്ടുകാരിയായ മാത അമ്മയെ പൊന്നാട അണിയിച്ചു. സമ്മാനാർഹരായവർ സ്‌റ്റേജിലും അവരവരുടെ കലാ പരിപാടികൾ അവതരിപ്പിച്ചു. എ.വി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ മുരളി, ടി. വസന്ത എന്നിവർ സംസാരിച്ചു.