കോഴിക്കോട്: സ്ഥിരം ജീവനക്കാരായി നിയമിക്കുക, ഓണറേറിയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്‌റ്റേറ്റ് സ്‌കൂൾ ബസ് ഓപ്പറേറ്റേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സജികുമാർ മാവൂർ അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹ്‌മാൻ നന്മണ്ട, വി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു