yhyh
ക്ഷയരോഗനിർമാർജ്ജനത്തിനുള്ള സംഭാവനകൾക്ക് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാനും എം.ഡിയുമായ ഡോ. കെ. ജി. അലക്‌സാണ്ടർ സർട്ടിഫിക്കറ്റും മെമന്റോയും ജില്ലാ ടിബി, എയ്ഡ്‌സ് നിയന്ത്രണ ഓഫീസർ ഡോ. പി. പി . പ്രമോദ് കുമാറിൽ നിന്ന് ഏറ്റുവാങ്ങുന്നു

കോഴിക്കോട് : ദേശീയ ക്ഷയരോഗ നിർമാർജ്ജന യജ്ഞത്തിന്റെ ഭാഗമായി ജില്ലാ ക്ഷയരോഗ കേന്ദ്രം സ്വകാര്യ ആശുപത്രികളിൽ നടപ്പാക്കി വരുന്ന സംയുക്ത ക്ഷയരോഗ നിർമാർജ്ജന പദ്ധതിയിൽ ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സ്വകാര്യ ആശുപത്രിക്കുള്ള ചാമ്പ്യൻസ് ട്രോഫി വിതരണവും ചെയ്തു. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാനും എം.ഡിയുമായ ഡോ.കെ. ജി. അലക്‌സാണ്ടർ സർട്ടിഫിക്കറ്റും മെമന്റോയും ജില്ലാ ടി.ബി, എയ്ഡ്‌സ് നിയന്ത്രണ ഓഫീസർ ഡോ. പി. പി . പ്രമോദ് കുമാറിൽ നിന്ന് ഏറ്റുവാങ്ങി.

ബേബി മെമ്മോറിയൽ ആശുപത്രിയിൽ നടന്നചടങ്ങിൽ ആശുപത്രി ചെയർമാൻ ഡോ. കെ.ജി അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ടി.ബി ആൻഡ് എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ പി.പി. പ്രമോദ്കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. സഹസ്രനാമം കെ.വി, സി.ഇ.ഒ ഗ്രേസി മത്തായി, പ്രോഗ്രാം ഓഫീസർ പി. ഷജിത്ത്, പ്രോഗ്രാം കോ ഓർഡിനേറ്റർ അനൂപ് ജോൺ എന്നിവർ പ്രസംഗിച്ചു.