1
നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റും ജില്ലാ പോലീസ് വകുപ്പും സംയുക്തമായി പെൺകുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിശീലനത്തിൽ വിദ്യാർത്ഥികൾ.

പേരാമ്പ്ര: പെൺകുട്ടികളിൽ ആത്മ വിശ്വാസവും, സ്വയം രക്ഷാ ബോധവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പോലീസ് വകുപ്പും, നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമും നടത്തിയ 'ആർച്ച' ത്രിദിന ക്യാമ്പ്‌ സമാപിച്ചു. പരിശീലനത്തിന്റെ ഭാഗമായി മെഡിറ്റേഷൻ, കായിക പരിപോഷണം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുജാത, ഷീജ, ബിന്ദു നേതൃത്വം നൽകി. വാർഡ് മെമ്പർ കെ. മധുകൃഷ്ണൻ സമാപനം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ പിസി മുഹമ്മദ്‌ സിറാജ്, കെ.കെ ഷോബിൻ, റിയ ഫാത്തിമ, ഷാദിയ നസ്രിൻ,എസ്.ഹിമ, ടി.എസ് നന്ദന ലക്ഷ്മി, അംന അബൂബക്കർ എന്നിവർ പ്രസംഗിച്ചു.