കോഴിക്കോട്: വെസ്റ്റ്ഹിൽ ശ്മശാനം തൊഴിലാളിയുടെ വീട്ടിൽ മദ്യവിൽപ്പനയുണ്ടെന്ന പേരിൽ റെയ്ഡ് നടത്തിയ വെള്ളയിൽ പൊലീസിന്റെ നടപടിയിൽ എസ്.എൻ.ഡി.പി യോഗം വെസ്റ്റ്ഹിൽ ശാഖ കമ്മിറ്റി പ്രതിഷേധിച്ചു. വൈരാഗ്യവും രാഷ്ട്രീയ പകപോക്കലും തീർക്കാൻ രാഷ്ട്രീയക്കാരുടെ തിട്ടൂരം വാങ്ങി പൊലീസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് എസ്.എൻ.ഡി.പി യോഗം വെസ്റ്റ്ഹിൽ ശാഖ യോഗം വ്യക്തമാക്കി. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.കെ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ശാഖ വൈസ് പ്രസിഡന്റ് എ.അഭിലാഷ്,​ സെക്രട്ടറി കെ. പ്രവിജിത്ത്, വി.ശശിധരൻ, പി. വി.സരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.