കുന്ദമംഗലം: ക്ഷീര വികസന യൂണിറ്റ് ഓഫീസ് കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ക്ഷീര വികസന ഓഫീസ് മുക്കം മാമ്പറ്റയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടർ എ.ജി അനിൽകുമാർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, എം.കെ നദീറ, എൻ ഷിയോലാൽ, അരിയിൽ അലവി, പി.കൗലത്ത്, വി.ബാലകൃഷ്ണൻ നായർ, വിനോദ് , കെ.കെ സഹദേവൻ, ടി വാസുദേവൻ, എം.കെ മോഹൻദാസ്, ചൂലൂർ നാരായണൻ, എം.പി കേളുക്കുട്ടി, കെ.ഭരതൻ മാസ്റ്റർ, രാജൻ മാമ്പറ്റച്ചാലിൽ, ഭക്തോത്തമൻ, എം.കെ ഇമ്പിച്ചിക്കോയ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.പി ഹംസ സ്വാഗതവും ക്ഷീര വികസന ഓഫീസർ പി.സനൽകുമാർ നന്ദിയും പറഞ്ഞു.