കുന്ദമംഗലം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മുസ്ലിംലീഗ് കുന്ദമംഗലത്ത് നടത്തിയ സായാഹ്ന ധർണ യു.സി രാമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അരിയിൽ മൊയ്തീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജാഫർ സാദിഖ്, ഖാലിദ് കിളിമുണ്ട, കെ.എം കോയ, ഒ.ഉസ്സയിൻ, അരിയിൽ അലവി ,എ.കെ.ഷൗക്കത്തലി, എം.ബാബുമോൻ,കെ.കെ.ഷെമീൽ, കെ.മൊയ്തീൻ, കൃഷ്ണൻകുട്ടി ആമ്പ്രമ്മൽ, ഹജാസ് പിലാശ്ശേരി, ഷമീർ മുറിയനാൽ, ഒ.സലീം ,ഐ.മുഹമ്മദ് കോയ, എൻ.എം യൂസുഫ്, ഹബീബ്കാരന്തൂർ എന്നിവർ പ്രസംഗിച്ചു. സി.അബ്ദുൽ ഗഫൂർ സ്വാഗതവും ശിഹാബ് പാലക്കൽ നന്ദിയും പറഞ്ഞു.