img20210208
വിഷ്ണു നമ്പൂതിരി

ഓമശ്ശേരി: പുത്തൂർ സുബ്രഹ്മണ്യ ക്ഷേത്ര സമിതി മുൻ പ്രസിഡൻ്റും ചാത്തമംഗലം ശ്രീകൃഷ്ണ ക്ഷേത്ര ഊരാളനുമായ പുത്തുർ മുതുമന ഇല്ലത്ത് പി.എം.വിഷ്ണു നമ്പൂതിരി (റിട്ട.ഗാരിസൺ എഞ്ചിനീയർ, മിലിറ്ററി എഞ്ചിനീയറിംഗ്സർവീസ് -77) നിര്യാതനായി. ഭാര്യ: ലീല അന്തർജനം (മങ്ങത്തായ ഇല്ലം). മക്കൾ: ഡോ.സുധ (യു എസ് എ), പരേതയായ സിന്ധു, മേജർ ഡോ. സന്ധ്യ. മരുമക്കൾ: രാജീവ് (യു.എസ്.എ), പരമേശ്വരൻ നമ്പുതിരി (ചന്ദനവേലി ഇല്ലം). സഹോദരങ്ങൾ: ശ്രീധരൻ നമ്പൂതിരി, മാധവി അന്തർജ്ജനം (കാരകുന്നത്ത് കരിപ്പത്തില്ലം), പാർവതി അന്തർജനം (മങ്ങത്തായ ഇല്ലം), ശ്രീദേവി അന്തർജ്ജനം (കേശ്ശേരി ഇല്ലം), ഗംഗ അന്തർജ്ജനം, ഗീത അന്തർജ്ജനം (പറമ്പിടി പുതുശ്ശേരി ഇല്ലം), പരേതരായ സുബ്രഹ്മണ്യൻ നമ്പൂതിരി ,കൃഷ്ണൻ നമ്പൂതിരി ,സാവിത്രി അന്തർജനം.