mla
ജനതാദൾ അഴിയൂർ പഞ്ചായത്ത് കൺവെൻഷൻ സി കെ നാണു എംഎൽഎ ഉദ്ഘാടനം ചെയ്യന്നു

വടകര: ദേശീയപാത വികസനത്തോടനുബന്ധിച്ച് ചോമ്പാൽ മിനി സ്റ്റേഡിയത്തിന് 32 സെൻറ് സ്ഥലം നഷ്ടപ്പെടുന്നതോടൊപ്പം ഇവിടെ വീണ്ടുമൊരു കംഫർട്ട് സ്റ്റേഷൻ പണിയാനുള്ള ഉദ്യമത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന് ജനതാദൾ(എസ് ) അഴിയൂർ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. സമരഭൂമിയിൽ ജീവൻ വെടിഞ്ഞ കർഷകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. യോഗം സി. കെ നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ എൽ ഡി എഫ് ജനപ്രതിനിധികളെ ആദരിച്ചു. ജില്ലാ പ്രസിഡൻറ് കെ ലോഹ്യ, പി. നാണു, ടി.എൻ.കെ ശശീന്ദ്രൻ ,എം.ടി.കെ നിതിൻ, പി.കെ ബിനീഷ്, കെ ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.