മുക്കം: കള്ളന്തോട് പരതപ്പൊയിൽ മജ്ലിസുൽ മുഹമ്മദിയ്യയിലെ ഉറൂസ് ഈ മാസം 12 മുതൽ 14 വരെ നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 20,000 നിർധന കുടുംബങ്ങൾക്കുള്ള അരി അടക്കമുള്ള സ്നേഹ സമ്മാനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ വോളണ്ടിയർമാർ 12,13,14 തീയതികളിൽ വീടുകളിൽ എത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജനങ്ങൾ കൂട്ടമായി മജ്ലിസിൽ പ്രവേശിക്കുന്നത് ഒഴിവാക്കി സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.