leag
കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ സായാഹ്ന സംഗമം

കൊയിലാണ്ടി: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചും മുസ്ലിം ലീഗ് കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സായാഹ്ന സംഗമം നടത്തി.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.പി.ഇബ്രാഹിംകുട്ടി സംഗമം ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എം.നജീബ് അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ.കുഞ്ഞഹമ്മദ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സമദ് നടേരി, അൻവർ ഇയ്യഞ്ചേരി, എം.അഷറഫ്, വി.എം.ബഷീർ, ടി.കെ.റഫീഖ്, ടി.വി.ഇസ്മയിൽ, ഹദിക് ജസാർ, ആഖിൽ അബദുള്ള, ഫക്രുദ്ദീൻ, ബാസിത്ത് കൊയിലാണ്ടി, പി.പി.യൂസഫ്, സി.കെ.ഇബ്രാഹിം, പി.അഷറഫ്, കെ.ടി.വി.ആരിഫ്, കെ.എം.സി.സി.നേതാക്കളായ എം.വി. ഫാസിൽ, ടി.വി.ലത്തീഫ് പ്രസംഗിച്ചു.
എ.അസീസ് സ്വാഗതവും എൻ.കെ.അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.